Latest News

ഓസ്‌ട്രേലിയയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മലയാളിയായ അമ്മയും കുഞ്ഞും മരിച്ചു

തൃശൂര്‍: ഓസ്‌ട്രേലിയയിലെ ടുവുംബയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു. ചാലക്കുടി പോട്ട നാടുകുന്ന് പെരിയച്ചിറ ചുള്ളിയാടന്‍ സ്വദേശി ബിബിന്റെ ഭാര്യ ലോട്‌സിയും (35) മകനുമാണ് മരിച്ചത്.

ബിബിന്റെ ഭാര്യയും കുഞ്ഞും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടികള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ബിബിന്റെ ആരോഗ്യനില ഗുരുതരമല്ല. ഓറഞ്ച് എന്ന സ്ഥലത്തു നിന്നും ബ്രേക്കണ്‍ ബ്രിഡ്ജ് എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ ജോണ്‍ ഡാരിയനും മില്‍മേറിയനും ഇടയില്‍ ബോര്‍ ഹൈവേയില്‍ വെച്ചാണ് അപകടമുണ്ടായത്. ന്യൂ സൗത്ത് വെയ്ല്‍സിലെ ഓറഞ്ച് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലോട്‌സിക്ക് ക്യൂന്‍സ്ലാന്‍ഡില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അവിടേക്ക് താമസം മാറ്റുന്നതിനായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button