Kerala NewsLatest NewsNewsPolitics

പ്രതിപക്ഷ നേതാവ് ആളുകളെ കള്ള വോട്ടര്‍മാരായി ചിത്രീകരിക്കുന്നു- മുഖ്യമന്ത്രി

കണ്ണൂര്‍: സംസ്ഥാനത്തെ നാലര ലക്ഷം പേരെ കള്ളവോട്ടര്‍മാരായി പ്രതിപക്ഷ നേതാവ് ചിത്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ കള്ളവോട്ടര്‍മാരാക്കിയവരില്‍ ഇരട്ട സഹോദരങ്ങള്‍ വരെ ഉള്‍പ്പെടുന്നുവെന്ന് പിണറായി ആരോപിച്ചു. ഇരട്ട വോട്ടുണ്ടെങ്കില്‍ കമ്മീഷന്‍ അത് കണ്ടെത്തി തിരുത്തുകയാണ്. പ്രാദേശികതലത്തില്‍ അപാകതകള്‍ കണ്ടെത്താനും തിരുത്താനും ഇടത് പക്ഷം ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. ഇത് യുഡിഎഫ് ചെയ്യുന്നുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവിന്‍്റെ വീട്ടില്‍ തന്നെ കള്ളവോട്ട് ഉണ്ടായില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തെ അപമാനിക്കാനുള്ള ശ്രമം ഉണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി ബംഗ്ലാദേശില്‍ നിന്നുള്ള 20 ലക്ഷം കള്ളവോട്ടുണ്ടെന്ന് വലതു പക്ഷ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് നേതൃത്വം കൊടുത്തതെന്നാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. ഡാറ്റാ സുരക്ഷിതത്വം, സ്വകാര്യത എന്നിവ വിളിച്ചു പറഞ്ഞയാള്‍ ഇപ്പോള്‍ സ്വീകരിച്ച നടപടി എന്താണെന്നും പരാജയ ഭീതി ഉണ്ടാകുമ്ബോള്‍ ഇത്തരം കാര്യങ്ങളുമായി പുറപ്പെടാമോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ലോകത്തിന് മുന്നില്‍ അപമാനിക്കുന്ന നിലപാട് ആയി ഇതെന്നും കൊവിഡ് രോഗ വിശകലനത്തിന് ഡാറ്റാ ശേഖരിച്ചപ്പോള്‍ വിമര്‍ശിച്ചത് പ്രതിപക്ഷ നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല. പകരം ഇരട്ട വോട്ട് ചര്‍ച്ച ചെയ്യാമെന്നാണ് പ്രതിപക്ഷം പറയുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button