CinemaHomestyleKerala NewsNews

വെറുതേ മെസേജ് അയച്ച് ശല്യപ്പെടുത്താതെ ശാഖയില്‍ പോയി കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കൂ, മോദി ഭക്തര്‍ക്ക് ചുട്ട മറുപടിയുമായി രേവതി സമ്പത്ത്‌

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ അരിച്ചു തിന്നുന്ന പുഴുവാണെന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചതിനെതിരെ ഉയരുന്ന സൈബര്‍ ആക്രമങ്ങള്‍ക്ക് മറുപടിയുമായി നടി രേവതി സമ്പത്ത്‌. കേസെടുക്കും, കേസെടുത്തു കഴിഞ്ഞു എന്നിങ്ങനെ മഴവെള്ളപ്പാച്ചില്‍ പോലെ മെസേജുകള്‍ വരുന്നുണ്ട്. താന്‍ പങ്കുവെച്ച ചിത്രം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ അടുത്തിടെ കണ്ടതില്‍ വെച്ച്‌ ഏറ്റവും ഉചിതമെന്ന് തോന്നിയതാണ്. മരണം വരെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടേയിരിക്കും എന്ന് രേവതി കുറിച്ചു.

രേവതി സമ്പത്തിന്റെ കുറിപ്പ്:

വെറുക്കുന്ന സംഘികളെ, കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിരന്തരമായി മെസ്സഞ്ചറിലും കമന്റ് ബോക്‌സിലും കേസെടുക്കും, കേസെടുത്തു കൊണ്ടിരിക്കുന്നു, ഏറ്റെടുക്കാന്‍ പോകുന്നു, കേസെടുത്തു കഴിഞ്ഞു എന്നൊക്കെ പറഞ്ഞു മഴവെള്ളപ്പാച്ചില്‍ പോലെ വരുന്നുണ്ട് മെസ്സേജുകള്‍.

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ അടുത്തിടെ ടൈംലൈനില്‍ കണ്ടതില്‍ വെച്ച്‌ ഏറ്റവും ഉചിതമായി തോന്നിയ ഒരു റെപ്രസെന്റേഷന്‍ ആണ് ഈ ചിത്രം. നോക്കൂ നിങ്ങളോട് എനിക്ക് ആകെ ഇത്രയെ പറയാനുള്ളൂ, നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ തുടര്‍ന്നു കൊണ്ടിരിക്കൂ എന്ന് മാത്രമേ പറയാനുള്ളൂ.

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത് വീണ്ടും എണ്ണമറ്റാത്തത്രയും പ്രാവശ്യം ഞാന്‍ ആവര്‍ത്തിക്കുന്നു ആന്‍ഡ് ഐ സ്റ്റാന്‍ഡ് ബൈ ഇറ്റ്. നിലപാടില്‍ നിന്ന് ഒരടി പിന്നോട്ട് ഇല്ല, അതിനിപ്പോ എന്തൊക്കെ കോലാഹലങ്ങള്‍ നിങ്ങള്‍ സൃഷ്ടിച്ചാലും ശരി.

വെറുതെ മെസ്സേജ് അയച്ച്‌ സമയം കളയാതെ ശാഖയില്‍ പോയി കുത്തിത്തിരുപ്പുകള്‍ ആലോചിക്കൂ.. മരണം വരെ വിമര്‍ശിക്കേണ്ടതിനെ എല്ലാം വിമര്‍ശിച്ചു കൊണ്ടേ ഇരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button