കൊക്കോണിക്‌സ് തിരിച്ചെടുക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി വിദ്യാശ്രീ പദ്ധതി വഴി കുട്ടികള്‍ക്ക് നല്‍കിയ കൊക്കോണിക്സ് ലാപ്ടോപ്പുകള്‍ ഉപയോഗശൂന്യമായിരിക്കുകയാണെന്ന പരാതികള്‍ ഉയര്‍ന്നിട്ട് നാളുകളായി. എന്നാല്‍ ഇപ്പോള്‍ തകരാറിലായ കൊക്കോണിക്സ് ലാപ്‌ടോപ്പുകള്‍ തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ലാപ്ടോപ്പുകള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം വരുത്തിയ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 461 ലാപ്ടോപുകള്‍ മാറ്റിനല്‍കിയെന്നും ധനമന്ത്രി പറഞ്ഞു. അതിനാല്‍ കെഎസ്എഫ്ഇ ഇതില്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരിക്കുകയാണ്. ഇതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
എന്നാല്‍ കോവിഡ് വ്യാപന സമയത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ ഈ പദ്ധതിയില്‍ എവിടെയാണ് പിഴവ് സംഭവിച്ചത്. 2020 ല്‍ ആവിഷ്‌കരിച്ച പദ്ധതി. കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേര്‍ന്ന് നടത്തിയ പദ്ധതി. വിദ്യാശ്രീ പദ്ധതിയിലൂടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പതിനായിരം രൂപ വിലയില്‍ ലാപ്ടോപ്. മാസം അഞ്ഞൂര്‍ രൂപ അടവ്. ഇതായിരുന്നു പദ്ധതി. പദ്ധതി തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടിടും അര്‍ഹതപ്പെട്ടവരില്‍ എല്ലാം ലാപ്ടോപ് എത്തിയിട്ടില്ല എന്ന പരാധി നിലനില്‍ക്കുമ്പോഴാണ് കിട്ടിയ ലാപ്ടോപ് കൊണ്ട് ഉപയോഗമില്ലെന്ന പരാതി ഉയരുന്നത്.
സര്‍ക്കാര്‍ നല്‍കിയ ലാപാടോപ് കാഴ്ച്ചവസ്തു ആകുകയാണെന്ന വിമര്‍ശനമാണ് ഉരുന്നത്. കോക്കോണിക്സ് കമ്പനിയാണ് ലാപ്ടോപ് വിതരണം ചെയ്തത്. അതില്‍ 49 ശതമാനം സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തവും. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ ലാപ്ടോപ് കൊണ്ട് ഉപകാരമില്ല. ഒരു വര്‍ഷത്തിനിടെ 2150 ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്.
അതില്‍ തന്നെ 20 ശതമാനം തകരാറാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടയിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കുട്ടികള്‍ ആശ്വാസം നല്‍കുന്ന തീരുമാനം അറിയിച്ചിരിക്കുന്നത്. പ്രശ്‌ന പരിഹാരം ഉടന്‍ നടപ്പിലാക്കി പഠനം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് വിദ്യാര്‍ത്ഥികള്‍.