CinemaLatest News
‘സുശാന്ത് സിംഗിന്റെ സഹോദരിയും ഭര്‍ത്താവും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു’ റിയ ചക്രബര്‍ത്തിയുടെ മൊഴി
മുംബൈ : നടന്‍ സുശാന്ത് സിംഗിന്റെ സഹോദരിയും ഭര്‍ത്താവും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി റിയ ചക്രബര്‍ത്തിയുടെ മൊഴി. നടന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ അറസ്റ്റിലായ റിയ ഇപ്പോള്‍ ജാമ്യത്തിലാണ്.
നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് (എന്‍സിബി) റിയ നല്‍കിയ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 14ന് സുശാന്ത് സിങ് മരിച്ച് ഒരു വര്‍ഷം തികയുകയാണ്.
സുശാന്തിനോട് ചില മരുന്നുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് ജൂണ്‍ എട്ടിന് പ്രിയങ്ക വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നതായും ഇവ ലഹരിമരുന്നിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവയായിരുന്നു എന്നും റിയയുടെ മൊഴിയിലുണ്ട്. സിനിമ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു സുശാന്തിന്റെ മരണ വാര്‍ത്ത പുറത്തു വന്നത്.