സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു.

കൊച്ചി /സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂർ കെ ജി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ച ശേഷമായിരുന്നു അന്ത്യം. ജീവന് നിലനിര്‍ത്താന്‍ അത്യാധുനിക സൗകര്യങ്ങളുള്ള പ്രത്യേക ആംബുലന്‍സിൽ, ബുധനാഴ്ച വൈകിട്ട് 8 മണിയോടെയാണ് ഷാനവാസിനെ ആസ്റ്ററിൽ എത്തിക്കുന്നത്. സ്ഥിതി ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വച്ച് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിയിരുന്നു ഷാനവാസ്. സ്ഥിതി ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു.