Latest NewsMovieMusicNews
അർധനഗ്നയായി റിഹാനയുടെ പുതിയ ഫോട്ടോഷൂട്ട് ; ഒപ്പം രൂക്ഷ വിമർശനവും

കർഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തി ഇന്ത്യയിൽ വാർത്തമാധ്യമങ്ങളിൽ നിറഞ്ഞ ഗായികയാണ് റിഹാന. ഇപ്പോൾ റിഹാനയുടെ പുതിയ ഫോട്ടോഷൂട്ട് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
അർധനഗ്നയായാണ് റിഹാന ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടിൽ കഴുത്തിൽ ധരിച്ചിരിക്കുന്ന മാലയാണ് ചിലരെ ചൊടിപ്പിച്ചത്. ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത ചിത്രമാണിതെന്നും റിഹാന ഹൈന്ദവ വിശ്വാസികളെ അപമാനിക്കുകയാണെന്നും വിമർശകർ പറയുന്നു.
ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകൾ ഗായികയ്‌ക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ നിന്ന് എത്രയും പെട്ടന്ന് ചിത്രം നീക്കമെന്നാണ് ആവശ്യം.