DeathKerala NewsLatest News
ചിത്രകാരന്‍ കെ.വി ദിനേശ് അന്തരിച്ചു
കുവൈത്ത് സിറ്റി: പ്രവാസി ചിത്രകാരന്‍ കെ.വി ദിനേശ് (51) അന്തരിച്ചു. ചിത്രകാരനും കുവൈത്തിലെ കലാ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്നു ദിനേശ്. കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി കുന്നത്തെരു സ്വദേശിയായ ഇദ്ദേഹം ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ ഫഹാഹീല്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.
മൃതദേഹം നാട്ടില്‍ എത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഭാര്യ – എന്‍ സയന (കതിരൂര്‍ ഈസ്റ്റ് എല്‍.പി സ്‌കൂള്‍ അധ്യാപിക). മക്കള്‍ – ധനുഷ്, ധനശ്രീ.