സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയർത്തിയതായിരുന്നു; എല്ലാ സപ്പോർട്ടേഴ്സിനും നന്ദി: മാമാങ്കം ഡാൻസ് കമ്പനി പൂട്ടിക്കെട്ടി റിമ കല്ലിംഗൽ

കൊറോണ പ്രതിസന്ധികൾ മൂലം നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തസംരംഭമായ ‘മാമാങ്കം ഡാൻസ് കമ്പനി’ താൽക്കാലികമായി നിർത്തുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി അറിയിച്ചത്. മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റെയും പ്രവർത്തനം ആരംഭിച്ചിട്ട് ആറുവർഷം ആകുന്നു. അതിനിടയിലാണ് താത്കാലികമായി അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്.
2014 ളിൽആയിരുന്നു ഡാൻസ് സ്കൂൾ ആരംഭിച്ചത്. കുറച്ചുകാലങ്ങൾകൊണ്ടുതന്നെ സ്കൂൾ ജനശ്രദ്ധ ഏറ്റുവാങ്ങിരുന്നു. കലാരൂപങ്ങളുടെ പരിശീലനവും നൃത്തരംഗത്തെ പരീക്ഷണത്തിനായുള്ള ഇടം എന്ന നിലയിലും മാമാങ്കം ഏറെ ശ്രദ്ധ നേടി.
പോസ്റ്റിന്റെ പൂർണരൂപം
‘കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മാമാങ്കം സ്റ്റുഡിയോസും ഡാൻസ് ക്ലാസ് ഡിപ്പാർട്ട്മെന്റും അടച്ചുപൂട്ടാൻ ഞാൻ തീരുമാനിച്ചു. സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയർത്തിയതായിരുന്നു ഈ സ്ഥാപനം. നിരവധി ഓർമ്മകളുണ്ട് ഇവിടെ. ഹൈ എനർജി ഡാൻസ് ക്ലാസുകൾ, ഡാൻസ് റിഹേഴ്സലുകൾ, ഫിലിം സ്ക്രീനിംഗ്, വർക്ക് ഷോപ്പുകൾ, ഫ്ലഡ് റിലീഫ് കളക്ഷൻ ക്യാമ്പുകൾ. എല്ലാം എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കും. ഈ ഇടത്തെ യാഥാർത്ഥ്യമാക്കുന്നതിൽ എനിക്കൊപ്പം നിന്ന ഒരൊറ്റ വ്യക്തിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. താങ്ക്സ് ടീം മാമാങ്കം, എല്ലാ വിദ്യാർത്ഥികൾക്കും നന്ദി, എല്ലാ രക്ഷാധികാരികൾക്കും നന്ദി, എല്ലാ സപ്പോർട്ടേഴ്സിനും നന്ദി. സ്റ്റേജുകളിലൂടെയും സ്ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും‘