
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റിൻ്റെ ആദ്യദിനം ക്രിസ് വോക്‌സിൻ്റെ പന്തുകൊണ്ട് വലതുകാൽപാദത്തിനു പരുക്കേറ്റ ഋഷഭിൻ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റുകൾ നഷ്ടമായെങ്കിലും ഋഷഭ് പന്തിനെ വീണ്ടും ബാറ്റിങ്ങിനിറക്കി പ്രതിരോധിക്കാന്‍ ഇന്ത്യയുടെ ശ്രമം. രണ്ടാം ദിവസം ലഞ്ചിനു പിരിയുമ്പോൾ ആറിന് 321 റൺസെന്ന നിലയിലാണ് ഇന്ത്യ. വാഷിങ്ടൻ സുന്ദറും (72 പന്തിൽ 20), ഋഷഭ് പന്തുമാണു (55 പന്തിൽ 39) ക്രീസിൽ. 40 പന്തിൽ 20 റൺസെടുത്ത രവീന്ദ്ര ജഡേജയും 88 പന്തിൽ 41 റൺസെടുത്ത ഷാർദൂൽ ഠാക്കൂറുമാണു വ്യാഴാഴ്ച പുറത്തായ ഇന്ത്യന്‍ ബാറ്റർമാർ. ജോഫ്ര ആർച്ചറുടെ പന്തിൽ ഹാരി ബ്രൂക്ക് ക്യാച്ചെടുത്ത് ജഡേജയെ പുറത്താക്കി. സ്കോർ 300 കടന്നതിനു പിന്നാലെ ഷാർദൂൽ ഠാക്കൂറിനെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും മടക്കി.ആദ്യ ദിനം നാലു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. യശസ്വി ജയ്സ്വാളും (107 പന്തിൽ 58) സായ് സുദർശനും (161 പന്തിൽ 61) അർധ സെഞ്ചറികൾ നേടി പുറത്തായി. കെ.എൽ. രാഹുൽ (46), ശുഭ്മൻ ഗിൽ (12) എന്നിവരും ആദ്യ ദിനം പുറത്തായിരുന്നു.
48 പന്തിൽ 37 റൺസടിച്ച ഋഷഭ് പന്ത് പരുക്കേറ്റു മടങ്ങിയത് ആദ്യ ദിനം ഇന്ത്യയ്ക്കു തിരിച്ചടിയായി. ക്രിസ് വോക്സിന്റെ പന്തു നേരിടുന്നതിനിടെ ഋഷഭ് പന്തിന്റെ കാലിൽ പരുക്കേൽക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ ഇന്ത്യൻ താരത്തെ ഗോൾഫ് കാർട്ട് എത്തിച്ചാണു ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്