Latest NewsNationalNewsUncategorized
100 ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിളും
മുംബൈ : കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തിനു വേണ്ടി 100 ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും.
ദൈവിക് ഫൗണ്ടേഷന് വേണ്ടിയാണ് ഇവർ സംഭാവന നൽകിയത്. അന്തരീക്ഷവായുവിൽ നിന്ന് ഓക്‌സിജനെ മാത്രം വേർതിരിച്ചെടുക്കുന്ന സംവിധാനമാണ് ഓക്‌സിജൻ കോൺസൺട്രേറ്റർ. മൊത്തം 220 കോൺസൺട്രേറ്ററുകളാണ് ദൈവിക് ഫൗണ്ടേഷൻ ആശുപത്രികൾക്ക് നൽകിയത്.
കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് പ്രതിസന്ധി തുടങ്ങിയ സമയത്ത് തന്നെ സഹായവുമായി അക്ഷയ് കുമാർ രംഗത്ത് വന്നിരുന്നു. 25 കോടിയാണ് അക്ഷയ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.