Kerala NewsLatest News
ബാലരാമപുരത്ത് റോഡ് റോളറില്‍ ബസിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്

ബാലരാമപുരം: റോഡ് റോളറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്ക്. ബാലരാമപുരം കൊടിനടയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
തിരുവന്തപുരം ഭാഗത്ത് നിന്നും വരികയായിരുന്ന റോഡ് റോളറിനെ അതേ ദിശയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപിച്ച് സംഭവത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കളില്‍ ഒരു കുടുംബമെത്തി പ്രതിഷേധിച്ചു.