CrimeKerala NewsLatest NewsNationalNewsWorld

ഇന്ത്യൻ മുസ്ലീങ്ങൾ കൊവിഡ് വാഹകരാകാനും, ഇന്ത്യക്കെതിരെ വെെറസിനെ ആയുധമാക്കാനും, ഐസിസ് ആഹ്വാനം.

കൊവിഡ് ലോകരാജ്യങ്ങളിൽ മഹാമാരി വിതയ്ക്കുന്നത് തുടരുന്നതിനിടെ, ഇന്ത്യക്കെതിരെ വെെറസിനെ ആയുധമാക്കാൻ ഐസിസ് ആഹ്വാനം ചെയ്യുന്നു. ഇന്ത്യൻ മുസ്ലീങ്ങൾ കൊവിഡ് വാഹകരാകാമെന്നാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ വാദം. അവിശ്വാസികളെ ഇല്ലാതാക്കാൻ വേണ്ടി മുസ്ലീംങ്ങളോട് കൊവിഡ് വെെറസ് വാഹകരാകാനാണ് ഐസിസ് ആവശ്യപ്പെടുന്നത്. വോയിസ് ഒഫ് ഹിന്ദ് എന്ന ഐസിസിന്റെ ഓൺലെെൻ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതെന്ന് ദേശീയമാദ്ധ്യമമായ ഇന്ത്യ ടുഡേ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അവിശ്വാസികളെ ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിന് മുസ്ലീങ്ങളെ ഐസിസ് പ്രേരിപ്പിക്കുന്നു. നിസാമുദ്ദീൻ മത സമ്മേളനവുമായി ബന്ധപ്പെട്ടും ഐസിസിന്റെ പ്രസിദ്ധീകരണത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നതാണ്. വിശ്വാസികൾ ജയിക്കാൻ പോവുകയാണെന്നും അവിശ്വാസികൾ തോൽക്കുകയുമാണെന്നുമുള്ള തരത്തിലായിരുന്നു വാർത്തകൾ വന്നത്.

“മുസ്ലീം അല്ലാത്തവരെ(കുഫാറുകൾ), അതായത് അവിശ്വാസികളായവരെ കൊല്ലാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത്. എല്ലായിപ്പോഴും സായുധമായിരിക്കുക. ചങ്ങലകൾ, കയറുകൾ, വയറുകൾ എന്നിവ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുന്നതിനായി തയ്യാറാക്കി വയ്ക്കുക.” എന്നും ഇസ്ലാമിക് സ്റ്റേറ്റ് പ്രസിദ്ധീകരണത്തിൽ പറയുന്നു. ലോക്ക്ഡൗൺ സമയത്ത് വിന്യസിച്ച പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. കത്രി, ചുറ്റിക തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.
ലോക്ക്ഡൗൺ സമയത്ത് പ്രസിദ്ധീകരിച്ച ഇവരുടെ പതിപ്പിൽ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ചില ജാമിയ മിലിയ ഇസ്ലാമിക് വിദ്യാർത്ഥികളുടെ അറസ്റ്റിനോട് പ്രതികരിക്കാൻ മുസ്ലീംങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. നിസാമുദ്ദീൻ സമ്മേളനത്തിന്റെ ചിത്രമായിരുന്നു ഐസിസ് മാഗസിന്റെ മുഖചിത്രമായി നൽകിയിരുന്നത്. നേരത്തെ മൂന്ന് ഐസിസ് ഭീകരരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തിലും കർണാടകയിലുമടക്കം ഐസിസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നെ ന്നു രഹസ്യ അജൻസികൾ ഇതിനകം കണ്ടെത്തിയിരുന്നതാണ്. ടെലിഗ്രാം ചാനലുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയുമാണ് ഐസിസ് പ്രവർത്തിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button