റോസക്കുട്ടി ഇനി ഇടതുപക്ഷത്തേയ്ക്ക്; പി.കെ. ശ്രീമതി സ്വാഗതം ചെയ്തു

വയനാട്: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് കെ.സി. റോസക്കുട്ടി ഇനി ഇടതുപക്ഷത്തേയ്ക്ക്. ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും മാനസിക സംഘർഷമില്ലെന്നും റോസക്കുട്ടി പ്രതികരിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി റോസക്കുട്ടിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
സഖാവ് റോസക്കുട്ടി ടീച്ചർ ഇനി സിപിഎമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കും. ഇതു പ്രതീക്ഷിച്ചിരുന്നതാണ്. അത്രയധികം അവഗണന സഹിച്ചാണ് അവർ ആ പാർട്ടിയിൽ നിന്നത് പി.കെ. ശ്രീമതി പറഞ്ഞു. തങ്ങൾക്കു രണ്ടു പേർക്കും ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്നും ശ്രീമതി വ്യക്തമാക്കി.
സ്ത്രീകളെ കോൺഗ്രസ് നിരന്തരം അവഗണിക്കുന്നുവെന്നും ലതികയോടുള്ള നേതാക്കളുടെ പ്രതികരണം വേദനിപ്പിച്ചുവെന്നും ബന്ദുകൃഷ്ണയ്ക്ക് സീറ്റിനായി കരയേണ്ടി വന്നുവെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് റോസക്കുട്ടി പറഞ്ഞിരുന്നു.