Latest NewsNationalNews

കോണ്‍ഗ്രസ് നേതാവിന്റെ വളര്‍ത്തു നായ്ക്കള്‍ ജീവനക്കാരനെ കൊന്നത് ഭക്ഷണം നല്‍കാന്‍ വൈകിയതിനാല്‍

ഭക്ഷണം നല്‍കാന്‍ വൈകിയ ഫാം ഹൗസ് ജീവനക്കാരനെ റോട്വീലര്‍ ഇനത്തില്‍പ്പെട്ട 2 വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു. ചിദംബരത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വിജയസുന്ദരത്തിന്റെ ഫാം ഹൗസിലെ ജീവനക്കാരന്‍ ജീവാനന്ദമാണ് (58) മരിച്ചത്.

രാവിലത്തെ ഭക്ഷണം ജോലിത്തിരക്കു മൂലം വൈകിയതിനാല്‍ ഉച്ചയ്ക്കു നല്‍കാന്‍ ജീവനക്കാരന്‍ എത്തിയപ്പോഴാണ് ആക്രമണം. ഓടിയപ്പോള്‍ പിന്തുടര്‍ന്നെത്തി കഴുത്തും തലയും കടിച്ചുപറിച്ചു. വളരെ ക്രൂരമായാണ് നായ്ക്കള്‍ ആക്രമിച്ചത്. ഇതോടെ ഇയാള്‍ ബോധരഹിതനാകുകയും ചെയ്തു.

ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പൊലീസ് അറിയിച്ചു. അക്രമ സ്വഭാവം കൂടിയ നായ്ക്കളാണു റോട്വീലറുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button