സോറി മമ്മി, ഫ്രീ ഫയര്‍ ഗെയിമില്‍ പണം നഷ്ടപ്പെടുത്തിയ 13കാരന്‍ ജീവനൊടുക്കി
ഭോപാല്‍: ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടെപട്ടതില് മനംനൊന്ത് 13 വയസുകാരന്‍ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചു. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ് ദാരുണ സംഭവം. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടെപട്ടതിനെ തുടര്‍ന്ന് വിഷാദത്തിലാണെന്നും അതുകൊണ്ടാണ് താന്‍ കടുംകൈ ചെയ്യുന്നതെന്ന് കുറിപ്പ് എഴുതി വെച്ചാണ് ആറാം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണ ജീവനൊടുക്കിയത്.
‘ആത്മഹത്യ കുറിപ്പില്‍ മാതാവിനോട് ക്ഷമ ചോദിക്കുന്ന കുട്ടി പണം നഷ്ടെപട്ടതിലുള്ള വിഷാദം മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് എഴുതിയിട്ടുണ്ട്. യു.പി.ഐ അക്കൗണ്ട് വഴി പിന്‍വലിച്ച 40000 രൂപ ‘ഫ്രീ ഫയര്‍’ ഗെയിം കളിച്ചാണ് കുട്ടി നഷ്ടപ്പെടുത്തിയതെന്ന് കുറിപ്പില്‍ വിവരിക്കുന്നു’-പൊലീസ് ഉദ്യോഗസ്ഥനായ ശശാങ്ക് ജെയിന്‍ പറഞ്ഞു. ഛതര്‍പൂരിലെ നീവ് അക്കാദമി വിദ്യാര്‍ഥിയായ കൃഷ്ണയുടെ പിതാവ് പാത്തോളജി ലാബ് നടത്തി വരികയായിരുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പില്‍ നഴ്സായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ സംഭവം നടക്കുേമ്ബാള്‍ ജില്ല ആശുപത്രിയില്‍ ജോലിയിലായിരുന്നു. പിതാവും വീട്ടില്‍ ഇല്ലായിരുന്നു.
അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടതായി സന്ദേശം വന്നതിന് പിന്നാലെ കുട്ടിയെ വിളിച്ച മാതാവ് വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി മുറിയില്‍ കയറി വാതില്‍ അടച്ചത്. അല്‍പ സമയത്തിന് ശേഷം സഹോദരി ചെന്ന് വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് സഹോദരി മാതാപിതാക്കളെ വിളിച്ച് വിവരം അറിയിച്ചത്.
വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ കുട്ടി സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമാനമായ സംഭവത്തില്‍ ‘ഫ്രീ ഫയര്‍’ ഗെയിമിന് അടിമപ്പെട്ട കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിതാവ് വാങ്ങിവെച്ചതിനെ തുടര്‍ന്ന് 12കാരന്‍ ജീവനൊടുക്കിയിരുന്നു. മധ്യപ്രദേശിലെ തന്നെ സാഗര്‍ ജില്ലയിലെ ധാനയിലായിരുന്നു സംഭവം.