Editor's ChoiceKerala NewsLatest NewsLocal NewsNationalNews
പാചക വാതക സിലിണ്ടറിന് 50 രൂപ കൂട്ടി.

കൊച്ചി/ അടുക്കളയ്ക്ക് ഇരുട്ടടി നൽകി കൊണ്ട് പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 701 രൂപയായി. പതിനഞ്ച് ദിവസത്തിനിടെ രണ്ടു തവണയായി 100 രൂപയാണ് പാചക വാതകത്തിന് വർധിപ്പിച്ചിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കായി വിൽക്കുന്ന സിലിണ്ടറുകളുടെ വിലയിൽ 37 രൂപ കൂടി 1330 രൂപയാക്കി. പുതുക്കിയ വില ഇന്നുമുതൽ നിലവിൽ വന്നിരിക്കുകയാണ്. ഡിസംബർ രണ്ടിനാണ് ഇതിനു മുമ്പ് വില വർധിപ്പിച്ചിരുന്നത്.