CrimeKerala NewsLatest NewsLaw,Politics
രാഷ്ട്രീയ സംഘര്‍ഷം എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു.
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രാഷ്ട്രീ സംഘര്‍ഷത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പരിക്കേറ്റു. ആര്‍എസ്എസ്, എസ്ഡിപിഐ തര്‍ക്കത്തിനൊടുവില്‍ എസ്ഡിപി പ്രവര്‍ത്തകന്‍ എലപ്പുള്ളി പട്ടത്തലച്ചി സ്വദേശി സക്കീര്‍ഹുസൈന്‍ വെട്ടേല്‍ക്കുകയായിരുന്നു.
കൈക്കും കഴുത്തിനും മാരകമായി വെട്ടേറ്റ സക്കീര്‍ഹുസൈന്‍ കൊയമ്പത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സഞ്ജിത്, സുദര്‍ശന്‍, ഷിജു, ശ്രീജിത്ത് എന്നീ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് സക്കീര്‍ഹുസൈനെ വെട്ടിയതെന്നാണ് നിഗമനം.
ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതേസമയം പ്രദേശത്ത് നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തില്‍ സക്കീര്‍ഹുസൈന്‍ പ്രതിയായതിനാല്‍ രാഷ്ട്രീയ വൈരാഗ്യമാണിതെന്നാണ് പോലീസ് പറയുന്നത്.