ദേവിക ജീവനൊടുക്കിയത് ശുചിമുറിയില്‍,മുറിക്കുള്ളില്‍ തകര്‍ന്ന നിലയില്‍ കസേരകള്‍ !
ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കവുന്തി മണികെട്ടാന്‍പൊയ്കയില്‍ അര്‍ജുന്റെ ഭാര്യ 24 കാരിയായ ദേവികയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് അര്‍ജുന്‍. ദേവിക നെടുങ്കണ്ടം എംഇഎസ് കോളജില്‍ ബിഎസ്സി കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
അര്‍ജുന്‍ പൊലീസിനോട് പറ?ഞ്ഞത് രാത്രി ശുചിമുറിയില്‍ പോയ ഭാര്യ തിരികെയെത്താന്‍ വൈകിയപ്പോള്‍ നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നാണ് . തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്നര വയസ്സുള്ള ആര്യന്‍ ഇരുവരുടെയും മകനാണ് .. ദേവികയുടെ സംസ്‌കാരം കഴിഞ്ഞിട്ടുണ്ട് ..
ദേവിക സന്യാസിയോട സ്വദേശിനിയാണ് . മുറിക്കുള്ളില്‍ തകര്‍ന്ന നിലയില്‍ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയത് ദുരൂഹത ഉണര്‍ത്തിയിട്ടുണ്ട് . സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു .
ഇതിനോടകം കട്ടപ്പന ഡിവൈഎസ്പി നിഷാദ്, നെടുങ്കണ്ടം സിഐ ബി.എസ് ബിനു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു . മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട് .