Latest NewsNationalNews

ആന്ധ്രയിലെ ജലസംഭരണിയില്‍ വിള്ളല്‍

തിരുപ്പതി: ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ അണക്കെട്ട് റോയല്‍ ലേക്ക് ഡാമില്‍ വിള്ളല്‍. ഡാമില്‍ നിന്നും വെള്ളം ചോരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നാല് ഇടങ്ങളിലാണ് വിള്ളല്‍. 500 വര്‍ഷം പഴക്കമുള്ള അണക്കെട്ടാണ് ഇത്. വിള്ളലും ചോര്‍ച്ചയും സ്ഥിരീകരിച്ചതോടെ അണക്കെട്ടിന് സമീപമുള്ള 20 ഗ്രാമങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. ജലസംഭരണി അപകടാവസ്ഥയില്‍ തന്നെയാണെന്നാണ് കലക്ടര്‍ അറിയിച്ചിരിക്കുന്നത്. തിരുപ്പതിക്ക് സമീപമാണ് സംഭരണി. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. ഇരുപതിനായിരത്തോളം തീര്‍ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button