സിവില്‍ സര്‍വീസ് പരീക്ഷയിൽ ചുരത്തിന് മുകളിൽ വയനാടൻ മണ്ണിൽ രണ്ട് നക്ഷത്ര തിളക്കം,ഹസൻ ഹുസൈദും മഞ്ജു ചന്ദ്രനും വയനാടിന് അഭിമാനമായി.

2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ ചുരത്തിന് മുകളിൽ വയനാടൻ മണ്ണിൽ രണ്ട് നക്ഷത്ര തിളക്കം. വയനാട്ടിൽ നിന്ന് രണ്ട് പേരാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയം കൊയ്തത്. 542-ാം റാങ്കും 553-ാം റാങ്കും അങ്ങനെ വയനാടൻ മണ്ണിനു സ്വന്തമായി.
നായ്ക്കട്ടി സ്വദേശി ഹസൻ ഹുസൈദിന് 542-ാം റാങ്കും, കാട്ടിക്കുളം സ്വദേശിനി മഞ്ജു ചന്ദ്രന് 553-ാം റാങ്കുമാണ് നേടാനായത്.
നായ്ക്കട്ടി സ്കൂളിലെ പ്രധാന അദ്ധ്യാപകനായ അസൈൻ മാസ്റ്ററുടെയും മുത്തങ്ങ ഗവൺമെന്റ് എൽ പി സ്കൂൾ പ്രധാനഅധ്യാപികയായ സൈനബയുുടെയും മകനായ ഹസ്സൻ ഉസൈദ് എൻ .എ സിവിൽ സർവീസ് പരീക്ഷയിൽ 542 റാങ്ക് കരസ്ഥമാക്കി. വിദ്യാഭ്യാസം മുഴുവൻ പൊതുവിദ്യാലയത്തിൽ മലയാളം മീഡിയത്തിലാണ് നടത്തിയത് .എൽപി – എൽപിഎസ് നായ്ക്കട്ടി യുപി- (ജിയുപിഎസ് മാതമംഗലം) ഹൈസ്കൂൾ- (ജിഎച്ച്എസ് മൂലങ്കാവ് ) ഹയർസെക്കൻഡറി- (ജിഎച്ച്എസ്എസ് മീനങ്ങാടി ) ബിടെക്- (സിഇടി തിരുവനന്തപുരം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ബിടെക് നേടിയതിനുശേഷം രണ്ടുവർഷം ശോഭ ഡെവലപ്പേഴ്സിൽ സിവിൽ എഞ്ചിനീയർ ആയി ജോലി നോക്കി. ജോലി രാജിവെച്ച് ആറുമാസത്തെ പരിശീലനത്തിൽ പങ്കെടുത്തു. അതിനുശേഷം നാലുവർഷം സ്വയം പഠനം നടത്തി. നാലുതവണ പരീക്ഷയെഴുതി. മൂന്നു തവണ ഇന്റർവ്യൂ വരെ എത്തി മൂന്നാം തവണ 542 റാങ്ക് കരസ്ഥമാക്കി. സഹോദരൻ മുഹമ്മദ് ഉനൈസ് അധ്യാപകൻ ജിഎച്ച്എസ്എസ്.
കാട്ടിക്കുളം സ്വദേശിനി മഞ്ജു ചന്ദ്രൻ 553-ാം റാങ്ക് കരസ്ഥമാക്കി .ഹോം ഗാർഡായ കാട്ടിക്കുളം ഓലിയോട് അറക്കൽ രാമചന്ദ്രന്റെയും പത്മയുടേയും മകളാണ് മഞ്ജു.തിരുവനന്തപുരം നിയോ, എലൈറ്റ് തുടങ്ങിയിടങ്ങളിലാണ് മഞ്ജു പരിശീലനം നടത്തിയത്.മനു ചന്ദ്രൻ ഏക സഹോദരനാണ്.2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതല്‍ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേര്‍ന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും. സി.എസ്. ജയദേവിന് അഞ്ചാം റാങ്കും സ്വന്തമാകാനായി.
/മഹേഷ് വയനാട് /