മകന്‍ മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നു, വീട്ടമ്മയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം ചെയ്തത് ഇങ്ങനെ…
തിരുവനന്തപുരം: കൂട്ടുകാരന്റെ അമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കല്ലമ്പലം നാവായിക്കുളം വടക്കേ വയല്‍ സ്വദേശി കുന്നുവിള വീട്ടില്‍ 23 കാരനായ പ്രദീപ് ആണ് സംഭവത്തില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടമ്മയുടെ മകനുമായി പ്രദീപ് മദ്യപിച്ചു. ഇതിനുശേഷം വീട്ടമ്മയുടെ മകനെ അയാളുടെ ഭാര്യവീട്ടില്‍ പ്രദീപ് കൊണ്ടു വിട്ടു. ശേഷം പ്രദീപ് നാവായിക്കുളത്തുള്ള വീട്ടമ്മയുടെ വീട്ടിലേക്ക് പോയി. വീട്ടില്‍ ചെന്ന് കതകില്‍ തട്ടിവിളിച്ചു മകന്‍ മദ്യപിച്ച് ബോധമില്ലാതെ റബര്‍ പുരയിടത്തില്‍ കിടക്കുന്നു എന്നും വേഗം വരാനെന്നും പറഞ്ഞ് അവരെ വീട്ടില്‍ നിന്ന് പുറത്തേക്ക് വിളിച്ചിറക്കി.
ശേഷം തൊട്ടടുത്ത റബര്‍ പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു വീട്ടമ്മ ഉറക്കെ ശബ്ദമുണ്ടാക്കി തുടര്‍ന്നു പ്രതി ഓടി രക്ഷപ്പെട്ടു. ശേഷം വീട്ടമ്മ വീട്ടിലെത്തി ഒളിച്ചിരുന്നു. പോലീസില്‍ പരാതിപ്പെട്ട്ു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് അന്നു രാത്രി തന്നെ പ്രതിയെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം പൊലീസ് ഇന്‍സ്പെക്ടര്‍ ഫറോസ് ഐ യുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.
അതേസമയം ആലുവയ്ക്ക് സമീപം എടത്തലയില്‍ പതിനാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് പൊലീസ് പിടിയിലായ വാര്‍ത്ത കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തേവയ്ക്കല്‍ സ്വദേശിയാണ് സംഭവത്തില്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ അമ്മയുടെ കൂട്ടുകാരിയുടെ മകനാണ് പ്രതി്. ദീര്‍ഘനാളായി ഇയാള്‍ കുട്ടിയെ ദുരുപയോഗം ചെയ്തു വരികയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്നു വ്യക്തമായത്.
വയറുവേദനയ്ക്ക് ചികിത്സിക്കാന്‍ പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുവന്നപ്പോഴാണ് എട്ടു മാസം ഗര്‍ഭിണിയാണെന്ന വിവരം ശ്രദ്ധയില്‍ പെടുന്നത്. വിവരം ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അമ്മയും പ്രതിയും കുറച്ചു കാലമായി പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ചെറിയ വീട് ആയിരുന്നതിനാല്‍ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നതും.