ഭഗവാന്‍ കൃഷ്ണനെ നേരിട്ട് കാണണം, റഷ്യന്‍ യുവതി ഉത്തര്‍പ്രദേശില്‍ കെട്ടിടത്തില്‍ നിന്നും ചാടി

ഉത്തര്‍പ്രദേശ്: വൃന്ദാവനില്‍ റഷ്യന്‍ യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി.റഷ്യയിലെ റസ്‌തോവ് സ്വദേശിയായ തത്യാന ഹെംലോവ്‌സ്‌ക്യ എന്ന സ്ത്രീയാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രിയാണ് യുവതിയുടെ മൃതദേഹം വൃന്ദാവന്‍ ധാം അപാര്‍ട്‌മെന്റിന് മുന്നില്‍ കണ്ടത്തിയത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഉത്തര്‍പ്രദേശിലെ പുണ്യ നഗരമായ വൃന്ദാവനിലുള്ള വൃന്ദാവന്‍ ധാം അപാര്‍ട്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു യുവതി. അപാര്‍ട്‌മെന്റിലെ ആറാം നിലയിലെ ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു യുവതിയുടെ താമസം. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ താമസിച്ചു വരികയായിരുന്നു.എന്നാല്‍ ഫ്‌ലാറ്റില്‍ നിന്നും താഴേക്ക് ചാടിയാതാണെന്നാണ് പൊലീസ് നിഗമനം. തത്യാനയുടെ സുഹൃത്തും ഇതേ അപാര്‍ട്‌മെന്റില്‍ താമസിക്കുന്നുണ്ട്.
കൃഷ്ണ ഭക്തയായ തത്യാന ഭഗവാന്‍ കൃഷ്ണനെ നേരിട്ടു കാണണമെന്ന ആഗ്രഹം നിരന്തരം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്ത് പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. റഷ്യന്‍ എംബസിയേയും വിവരം അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തത്യാനയെ അസ്വസ്ഥയായിട്ടായിരുന്നു കണ്ടിരുന്നതെന്നും സുഹൃത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.