റഷ്യയുടെ കോവിഡ് വാക്‌സിന് മനുഷ്യ ശരീരത്തിൽ രണ്ടു വർഷക്കാലം വൈറസിനെ പ്രതിരോധിക്കാനാവും.

റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വി വാക്‌സിന് മനുഷ്യ ശരീരത്തിൽ രണ്ടു വർഷക്കാലം വൈറസിനെ പ്രതിരോധിക്കാനാവുമെന്ന് റഷ്യ. റഷ്യന്‍ ആരോഗ്യമന്ത്രാലയ ത്തിന്റെതാണ് ഈ വെളിപ്പെടുത്തൽ. കഴിഞ്ഞ ജൂണ്‍ 17-നാണ് റഷ്യ, വാക്സിൻ മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയത്. കോവിഡ് പ്രതിരോധമരുന്നിനായി ലോകമെങ്ങും ഗവേഷണ-പരീക്ഷണങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കെ,”സ്പുട്‌നിക് വി” എന്ന പേരില്‍ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യ പുറത്തിറക്കുകയായിരുന്നു. വൈറസിനെ ചെറുക്കുവാനും, പ്രതിരോധ ശേഷി വർധിപ്പിക്കാനുമുള്ള വാക്സിൻ കണ്ടെത്തി ചരിത്രത്തിൽ ഇടം നേടിയെങ്കിലും, റഷ്യയുടെ വാക്സിന് കര്‍ശന സുരക്ഷാപരിശോധനയുടെ എല്ലാഘട്ടവും പൂര്‍ത്തിയാക്കിയശേഷമേ അംഗീകാരം നല്‍കൂവെന്നാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കിയിട്ടുള്ളത്.
മതിയായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി, ഫലപ്രദവും സുരക്ഷിതവുമാണെന്നു തെളിഞ്ഞശേഷമാണു വാക്‌സിന് അംഗീകാരം നല്‍കിയതെന്നു വെളിപ്പെടുത്തിയ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, തന്റെ മകള്‍ക്കു വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തിയതായും പറഞ്ഞിരുന്നു. പരീക്ഷണവിധേയരായ 38 പേരും പ്രതിരോധശേഷി ആര്‍ജിച്ചതായിട്ടാണ് റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം ഉണ്ടായത്. സ്പുട്‌നിക് വി വാക്‌സിന്റെ വന്‍തോതിലുള്ള ഉത്പാദനം റഷ്യയില്‍ അടുത്തമാസം ആരംഭിക്കുകയാണ്.
വാക്‌സിനു ”സ്പുട്‌നിക് വി” എന്നു പേരിട്ടതും ഈ ഉദ്ദേശ്യത്തോടെയാണ്. 1957-ല്‍ ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്പുട്‌നിക്-1 വിക്ഷേപിച്ച് അന്നത്തെ സോവിയറ്റ് യൂണിയന്‍ ചരിത്രം സൃഷ്ടിച്ചിരുന്നത്തിന്റെ ഓർമ്മയുമായാണ് വാക്‌സിന് ”സ്പുട്‌നിക് വി” എന്നു പേരിട്ടത്. ഒക്‌ടോബറില്‍ റഷ്യയിൽ വാക്‌സിനേഷന്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗമാലേയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധമന്ത്രാലയവും ചേര്‍ന്നാണു വാക്‌സിന്‍ വികസിപ്പിച്ചത്. മന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണു പുടിന്‍ പുതിയ വാക്‌സിന്‍ പ്രഖ്യാപിച്ചത്. പരീക്ഷണത്തില്‍ തന്റെ മകളും പങ്കാളിയായെന്നും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചെന്നും അദ്ദേഹം പറയുകയായിരുന്നു.