റഷ്യയുടെ ഏറ്റവും അത്യാധുനിക മെയിൻ ബാറ്റിൽ ടാങ്കായ ടി-14 അർമാത ഇന്ത്യയ്ക്ക് നൽകാൻ തയ്യാറായതായി റിപ്പോർട്ടുകൾ. ഇന്ത്യയുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയ പതിപ്പ് വികസിപ്പിക്കാനും, സംയുക്തമായി ഇന്ത്യൻ പതിപ്പ് നിർമ്മിക്കാനും അർമാതയുടെ നിർമ്മാതാക്കളായ ഉറാവഗോൺസവോദ് (Uralvagonzavod) സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
അടുത്ത തലമുറ മെയിൻ ബാറ്റിൽ ടാങ്ക് (NGMBT) വികസിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതിയിലാണ് റഷ്യ തങ്ങളുടെ അർമാതയെ അടിസ്ഥാനമാക്കി സംയുക്ത വികസനത്തിനായി മുന്നോട്ടുവന്നത്. കോമ്പാറ്റ് വെഹിക്കിൾ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (CVRDE) ആണ് ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. മേക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ടാങ്കിന്റെ ഉത്പാദനം ഇന്ത്യയിൽ തന്നെയായിരിക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ, സംയുക്ത സംരംഭത്തിന് 70% വരെ സർക്കാർ ഫണ്ട് ലഭിക്കും.
ഇന്ത്യ നിലവിൽ ഉപയോഗിക്കുന്ന ടി-90 ഭീഷ്മ ടാങ്കിന്റെ ഇന്ത്യൻ പതിപ്പ് ഉറാവഗോൺസവോദ് തന്നെ വികസിപ്പിച്ചിരിക്കുന്നു. അർമാതയും അതിന്റെ വികസിത സാങ്കേതികവിദ്യകളുമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് ലഭ്യമാകുന്നത്.
എഞ്ചിൻ: 1500 ഹോഴ്സ് പവർ 12എൻ360 ഡീസൽ എൻജിൻ
വേഗത: പരമാവധി 80 കിലോമീറ്റർ/മണിക്കൂർ
ദൂരം: 500 കിലോമീറ്റർ വരെ ഇന്ധനം നിറച്ച് സഞ്ചരിക്കാം
ക്രൂ: മൂന്ന് പേർക്ക് സുരക്ഷിത അറകളിൽ സഞ്ചരിക്കാം
ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും
125 എംഎം പീരങ്കി (ലേസർ ഗൈഡഡ് മിസൈൽ പ്രയോഗിക്കാവുന്നത്)
ഭാവി പതിപ്പുകളിൽ 152 എംഎം പീരങ്കി
12.7 എംഎം കോർഡ് മെഷിൻഗൺ
7.62 എംഎം PKTM മെഷിൻഗൺ
അഫ്‌ഗാൻറ്റ് ഹാർഡ് കിൽ ആക്ടീവ് പ്രൊട്ടക്ഷൻ സിസ്റ്റം (മിസൈലുകളും പീരങ്കി ഷെല്ലുകളും തിരിച്ചടിക്കാൻ)
കംപ്യൂട്ടറൈസ്ഡ് ഫയർ കൺട്രോൾ സംവിധാനം എന്നിവയാണ്
അർമാതയുടെ രൂപകൽപ്പന തന്നെ ആക്രമണങ്ങളിൽ നിന്ന് പരമാവധി സംരക്ഷണം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. കംപോസിറ്റ്, എക്‌സ്‌പ്ലോസീവ് റിയാക്ടീവ് ആർമർ സംയോജനം, റഡാർ തരംഗങ്ങൾ ആഗിരണം ചെയ്യുന്ന സ്റ്റീൽ-സെറാമിക് കോട്ടിംഗ് എതിരാളികളുടെ നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കുന്ന സാങ്കേതിക വിദ്യ, ക്രൂ അംഗങ്ങൾക്ക് പ്രത്യേകം സുരക്ഷിത അറകൾ, ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് ചുറ്റുപാടുകളുടെ നിരീക്ഷണം, സുരക്ഷിത കമ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവയാണ്.
നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന ടി-72 ടാങ്കുകൾക്ക് പകരം അടുത്ത തലമുറ യുദ്ധടാങ്കുകൾ വികസിപ്പിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ ശ്രമത്തിലാണ് റഷ്യയുടെ ടി-14 അർമാത ഇന്ത്യയുടെ ശ്രദ്ധ നേടിയിരിക്കുന്നത്. റഷ്യ, മുമ്പ് ടി-90 ഭീഷ്മയുടെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറിയ പോലെ, അർമാതയുടെ കാര്യത്തിലും സമാനമായ സഹകരണം പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
Tag: Russia’s most advanced main battle tank, the T-14 Armata, will be delivered to India