CovidHealthLatest NewsNationalNews

രാജ്യത്ത് കൊവിഡ് രോഗികള്‍ എട്ടര ലക്ഷത്തിലേക്ക്.

രാജ്യത്ത് കൊവിഡ് രോഗികള്‍ എട്ടര ലക്ഷത്തിലേക്കടുക്കുകയാണ്. 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 28,637 പേര്‍ക്കായിരുന്നു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്ത് 8,49,553 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22,674 ആയി. 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 551 പേരാണ്.
രാജ്യത്ത് ഉറവിടം അറിയാത്ത കേസുകളും സമ്പർക്കം വഴിയുള്ള രോഗ ബാധയും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം വര്‍ദ്ധനവ് ഉണ്ടാകുമ്പോഴും രോഗം ഭേദമാകുന്നവരുടെ നിരക്കിൽ വര്‍ദ്ധനവുണ്ടാകുന്നത് ആശ്വാസമാകുന്നു. കേന്ദ്ര മന്ത്രാലയം പുറത്തു വിടുന്ന പുറത്തുവിടുന്ന കണക്ക് പ്രകാരം രാജ്യത്ത് രോഗമുക്തി നേടിയവരുടെ നിരക്ക് 62.78 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ 5,34,621 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ശനിയാഴ്ച ഒരു ദിവസത്തിനുള്ളില്‍ 8,139 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 223 മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതിൽ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 10,160 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഇതില്‍ 1,308 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈ നഗരത്തില്‍ നിന്നുമാണ്. സംസ്ഥാനത്ത് 4,360 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടതായും കണക്കുകള്‍ പറയുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം രണ്ടരലക്ഷത്തിലേക്ക് അടുക്കുകയാണ്. മുംബൈ രാജ്ഭവനിൽ 18 പേര്‍ക്ക് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button