അവിശ്വാസപ്രമേയം മല എലിയെ പിടിക്കുന്ന പോലെയെന്ന് എസ് ശര്‍മ

സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയം മല എലിയെ പിടിക്കുന്ന പോലെയെന്ന് എസ് ശര്‍മ എംഎല്‍എ. പ്രതിപക്ഷത്ത് മുന്നണി സംവിധാനം അലങ്കോലമായി. പ്രതിപക്ഷത്ത് നിന്നുള്ള എംഎല്‍എമാരടെ എണ്ണം കുറഞ്ഞില്ലേ? കുത്തക മണ്ഡലമായ പാല, വട്ടിയൂര്‍ക്കാവ്, കോന്നി എന്നിവ നഷ്ടപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനാകുമെന്നാണ് എസ് ശര്‍മ ചോദിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള ബിജെപി പ്രസിഡന്‍റിന്‍റെ വാക്കുകള്‍ യുഡിഎഫ് നേതൃത്വം ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ല എന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ ബിജെപി ഗവണ്മെന്‍റ് സ്ഥലം മാറ്റി. മാധ്യമങ്ങള്‍ സന്ദീപിനെ സിപിഎമ്മുകാരനാക്കി. എന്‍ഐഎക്ക് സിസിടിവി ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞുവെന്ന് പ്രചാരണമുണ്ടായി. പൊലീസ് സഹായത്തോടെയാണ് സ്വപ്ന കേരളം വിട്ടതെന്ന് പ്രചാരണമുണ്ടായി. ഇതൊക്കെ പിന്നീട് പൊളിഞ്ഞു. പിണറായി സര്‍ക്കാറിനെ പുറത്താക്കാനുള്ള ഗൂഢാലോചന നടക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടതിനാണോ അവിശ്വാസ പ്രമേയം? ശർമ്മ ചോദിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ഒരു ഏജന്‍സിയും പറഞ്ഞിട്ടില്ല. ഏതെങ്കിലും തരത്തില്‍ രാജ്യദ്രോഹക്കുറ്റം മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തിട്ടുണ്ടെങ്കില്‍. നിങ്ങള്‍ തെളിവ് കൊടുക്കണം. തെളിവ് കൊടുക്കാന്‍ നിങ്ങള്‍ക്ക് മുട്ടുവിറക്കും. ശര്‍മ പറഞ്ഞു.