എസ്.വി. പ്രദീപിന്റെ അപകട മരണത്തിന് ദൃക്‌സാക്ഷികൾ, ഭയം മൂലം ഇതുവരെ പറഞ്ഞില്ല.

തിരുവനന്തപുരം / മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ അപകട മരണത്തിന് ദൃക്‌സാക്ഷികൾ. സ്‌കൂട്ടര്‍ ലോറിയില്‍ തട്ടി മറിയുന്നത് കണ്ടതായിട്ടാണ് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. തിരുവനന്തപുരം കരയ്ക്കാമണ്ഡപത്തില്‍ വെച്ച് ലോറിയിടിച്ചാണ് പ്രദീപ് മരണമടയുന്നത് എന്നതിന് ഇതോടെ വ്യക്തതയായി.
ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച പ്രദീപിന്റെ അപകട മരണം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും അപകടം എങ്ങനെ നടന്നു എന്നതിനെ പറ്റി വ്യക്തത വരാതിരുന്ന സാഹചര്യത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണം ദൃക്‌സാക്ഷികളിലേക്ക് എത്തിയിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അതുവഴി പോയ യാത്രക്കാരുടെ ചിത്രങ്ങൾ പോലീസ് ശേഖരിക്കുകയായിരുന്നു. മുന്ന് കിലോമീറ്റര്‍ മുമ്പ് മുതല്‍ രണ്ട് സ്ത്രീകള്‍ സഞ്ചരിക്കുന്ന സ്‌കൂട്ടറും മറ്റൊരാളുടെ സ്‌കൂട്ടറും ഇതിനിടെ ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തി.
നമ്പര്‍ പ്ലേറ്റ് വ്യക്തമല്ലാത്തതിനാല്‍ ആളെ കണ്ടെത്താനാവാത്ത അവസ്ഥയിലാണ് മാധ്യമങ്ങള്‍ വഴി പോലീസ് പരസ്യം നല്‍കുന്നത്. നെയ്യാറ്റിന്‍കര ഇരുമ്പില്‍ സ്വദേശിയയായ അമ്മയും മകളും പോലീസിനെ പോലീസിനെ പരസ്യം കണ്ടു ബന്ധപെട്ടു. ലോറിയുടെ സൈഡില്‍ തട്ടിയാണ് പ്രദീപ് വണ്ടിയുമായി വീഴുന്നത്. പേടി മൂലമാണ് അപ്പോള്‍ സംഭവ സ്ഥലത്ത് വണ്ടി നിര്‍ത്താതെ പോയത്. മുന്നൂറ് മീറ്ററോളം മുന്നിലെത്തിയ ശേഷം വാഹനം നിര്‍ത്തി നോക്കിയപ്പോള്‍ അപകട സ്ഥലത്ത് ധാരാളം ആളുകള്‍ കൂടി നിൽക്കുന്നതായി കണ്ടു. എന്നാണു ഇവരുടെ മൊഴി.
പ്രദീപിന്റെ വാഹനം അപകടത്തില്‍ പെടുന്നത് കണ്ടതായി പീന്‍സീറ്റിൽ യാത്രചെയ്തിരുന്ന യാത്രക്കാരിയായ മകളും മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരുടേയും മൊഴികളുടെ സത്യവയെപ്പറ്റി ഫോര്‍ട് പോലീസ് പരിശോധിക്കുകയാണ്. എന്നാണു ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനൊപ്പം സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുള്ള ആളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കോയി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.