താലിബാനെ അഫ്ഗാന് പ്രതിനിധിയാക്കണമെന്ന് പാക്കിസ്ഥാന് ; സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി
ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ ശനിയാഴ്ച നടക്കാനിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന് ഫോര്‍ റീജിയണല്‍ കോ-ഓപ്പറേഷന്) രാജ്യങ്ങളുടെ വിദേശ കാര്യമന്ത്രിമാരുടെ യോഗം റദ്ദാക്കി. സാര്‍ക്ക് സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാന് പങ്കെടുക്കണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗം റദ്ദാക്കിയതെന്നാണ് അഭ്യൂഹങ്ങള്‍ .
ഈ നിര്‍ദേശത്തെ ഇന്ത്യയും മറ്റ് ചില രാജ്യങ്ങളും എതിര്‍ത്തതോടെയാണ് യോഗം റദ്ദാക്കിയത്. യുഎന്‍ പൊതുസമ്മേളനത്തോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ഈ യോഗം നടത്താറുണ്ട്. ഇന്ത്യ, ബംഗ്ലാദശ്, ഭൂട്ടാന്, മാലിദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാര്‍ക്കില്‍ അംഗത്വമുള്ള രാജ്യങ്ങള്‍.
അതെ സമയം താലിബാനെ ഇന്ത്യ ഇതുവരെയും അംഗീകരിച്ചിട്ടില്ല. കൂടാതെ പല ലോക രാജ്യങ്ങളും കാബൂളിലെ താലിബാന് ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല. മാത്രമല്ല അഫ്ഗാനിസ്ഥാനിലെ പല കാബിനറ്റ് മന്ത്രിമാരും യുഎന്‍ കരിമ്ബട്ടികയില്പ്പെടുത്തിയവരുമാണ് .
അതെ സമയം അഫ്ഗാനിലെ പുതിയ താലിബാന് സര്‍ക്കാരിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞയാഴ്ച നടന്ന ഷാങ്ഹായി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാടെടുത്തിരുന്നു .