CinemaMovie

മലയാള സിനിമയിലെ താരങ്ങള്‍ പ്രതിഫലം കുറക്കും.

മലയാള സിനിമയിലെ താരങ്ങള്‍ പ്രതിഫലം കുറക്കാന്‍ തയ്യാറാണെന്ന് താരസംഘടനയായ അമ്മ വ്യക്തമാക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ഇക്കാര്യം അറിയിക്കുമെന്നും അമ്മ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.കൊവിഡ്-19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറക്കണമെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി അമ്മ സംഘടന കഴിഞ്ഞയാഴ്ച്ച കൊച്ചില്‍ യോഗം ചേര്‍ന്നിരുന്നു. യോഗങ്ങളിലെ തീരുമാനങ്ങള്‍ അംഗങ്ങളെ അറിയിച്ചുകൊണ്ടുള്ള കത്തിലാണ് പ്രതിഫലം കുറക്കാന്‍ സംഘടന തീരുമാനിച്ചതായുള്ള അറിയിപ്പ് ഉണ്ടായത്. നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ച സാമ്പത്തിക പ്രതിസന്ധിയെന്ന കാര്യം ഗൗരവത്തോടെ എടുക്കണമെന്ന് കത്തില്‍ പറയുന്നു.

അതേസമയം എത്ര ശതമാനം കുറക്കണമെന്ന നിര്‍ദേശം താരങ്ങൾക്കയച്ച കത്തിൽ പറഞ്ഞിട്ടില്ല. സിനിമ ചിത്രീകരണത്തിന് മുന്‍പ് താരങ്ങളും നിര്‍മ്മാതാക്കളും ധാരണയില്‍ എത്തട്ടെയെന്നാണ് അമ്മ നേതൃത്വത്തിന്റെ ഇക്കാര്യത്തിലുള്ള നിലപാട്. അതേസമയം നേരത്തെ ഈ വിഷയം സിനിമാ സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പരസ്യമായി ഉന്നയിച്ചതില്‍ അമ്മയ്ക്കുള്ളില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button