കണ്ണൂരിൽ വീണ്ടും സ്ഫോടനം; ഒരാൾക്ക് പരിക്ക് സ്ഥലത്തെത്തിയ കോൺഗ്രസ്സ് നേതൃത്വത്തെ തടഞ്ഞു

മട്ടന്നൂർ നടുവനാട് സിപിഎം കേന്ദ്രത്തിൽ വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾക്കു പരുക്കേറ്റു. രാജേഷ് എന്നയാള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സ്‌ഫോടനം നടന്നത്. കൈയ്ക്ക് പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി 12 ഓടെയാണ് സംഭവം.ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രി
യില്‍ എത്തിച്ചത്.വീട്ടിനകത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
സംഭവത്തെ തുടർന്ന് തിങ്കളാഴ്ച്ച ഉച്ചയോടെ സ്ഥലം സന്ദർശിക്കാനെത്തിയ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡിസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ എന്നിവരെ വീടിനു സമീപം സിപിഎം പ്രവർത്തകർ തടഞ്ഞു തിരിച്ചയച്ചു. .
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കണ്ണൂരിലെ സി.പി.എം കേന്ദ്രങ്ങളില്‍ വ്യാപകമാ
യ ബോംബ് നിര്‍മാണം നടക്കുന്നതായി ഡി.സി.
സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി. നടുവനാട് വീട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തെ പന്നിപ്പട
ക്കമെന്ന് പറഞ്ഞ് ലഘൂകരിക്കരുത്.താൻ ഉൾപ്പെടെയുള്ളവരെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നും തദ്ദേശതിരഞ്ഞെടു
പ്പു മുന്നിൽ കണ്ടുള്ളബോംബ് നിർമാണം ജില്ലയിൽ സി പി എം തുടരുകയാണെന്നും പാച്ചേനി പറഞ്ഞു. ഒപ്പം പൊലീസുണ്ടായിരുന്നെ
ങ്കിലും ഇടപെട്ടില്ലെന്നും നേതൃത്വം ആരോപിച്ചു.
രണ്ടാഴ്ച മുമ്പ് കണ്ണൂർ കതിരൂരിൽ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു മൂന്നു സിപിഎം പ്രവർത്തകർക്കു ഗുരുതരമായി പരുക്കേറ്റിരുന്നു.