ശബരിമല സ്വർണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു
ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട ഇടപാടുകളും, സ്വർണപ്പാളി ഉൾപ്പെടുത്തി നടത്തിയ പണപ്പിരിവും സംഭാവനകളും പരിശോധനയ്ക്കു വിധേയമാകും. ബംഗളൂരുവിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും സ്വർണപ്പാളി വഴിയുള്ള സംഭാവനകൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് കൂടി വിജിലൻസ് പരിശോധിക്കും.
ഇതിനിടെ, 2019-ൽ ശബരിമല സ്വർണപ്പാളി സ്പോൺസർക്ക് കൈമാറുന്നതിൽ ഉദ്യോഗസ്ഥരിൽ വീഴ്ച ഉണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് സമ്മതിച്ചു. ശബരിമലയിലെ സ്വർണവും കാണിക്ക ഇടപാടുകളുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ കൃത്യമായിരിക്കുകയാണെന്നും, എന്നാൽ അത് കോടതിയെ അറിയിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റി ആരാണെന്ന് ദേവസ്വം ബോർഡിനും വ്യക്തമല്ലെന്നും, ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് തന്നെ തോന്നുന്നതായും പി. എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു.
Tag: Sabarimala gold necklace controversy; Devaswom Vigilance begins investigation into Unnikrishnan Potty’s transactions