keralaKerala NewsLatest News

ശബരിമല സ്വർണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം 15 ലക്ഷം രൂപയ്ക്ക് വിറ്റതായി മൊഴി

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം 15 ലക്ഷം രൂപയ്ക്ക് വിറ്റതായി പുറത്തുവന്നു. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ ഈ വിവരവുമായി ബന്ധപ്പെട്ട തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറി.

ശബരിമലയുടെ പേര് ചൂണ്ടിക്കാട്ടി ഉണ്ണികൃഷ്ണൻ പോറ്റി തനിക്കിൽ നിന്ന് പലതവണയായി ഏകദേശം 70 ലക്ഷം രൂപ വാങ്ങിയതായി ഗോവർധൻ മൊഴി നൽകി. വികസന പ്രവർത്തനങ്ങൾക്കെന്ന വ്യാജേന പണം വാങ്ങിയതാണെന്നും, താൻ വഞ്ചനയ്ക്ക് ഇരയായതാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിവാദം ശക്തമായതോടെ, ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലും ബെംഗളൂരുമായുള്ള സ്പോൺസർമാരെ സമീപിച്ചുവെന്നും, പണം നൽകിയ കാര്യം രഹസ്യമാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഗോവർധൻ പറഞ്ഞു. വിഷയത്തിൽ പരിഹാരം കാണാൻ കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ശബരിമല സ്വർണക്കൊള്ളക്കേസിൽ കൂടുതൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യാൻ അന്വേഷണം സംഘം തയ്യാറെടുക്കുകയാണ്. മുൻ ദേവസ്വം ബോർഡ് സെക്രട്ടറി ആർ. ജയശ്രീ ഉൾപ്പെടെയുള്ളവരെ വിളിപ്പിക്കാനാണ് തീരുമാനം. റിമാൻഡിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കവും പുരോഗമിക്കുന്നു.

Tag: Sabarimala gold robbery case: Unnikrishnan potty says he sold the stolen gold for Rs 15 lakh

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button