സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ കാമുകിയെ പ്രതി ചേര്‍ക്കാനാവില്ലെന്ന് കോടതി
സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട പരാതികളില്‍ ഭര്‍ത്താവിന്റെ കാമുകിയെ പ്രതി ചേര്‍ക്കാനാവില്ലെന്ന് കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ അനുസരിച്ച് ഭര്‍ത്താവുമായി രക്തബന്ധമുള്ളവരെ മാത്രമെ് പ്രതി ചേര്ക്കാനാവൂ എന്ന് ആന്ധ്ര പ്രദേശ് ഹൈക്കോടതി വ്യക്തമാക്കി.
ഭര്‍ത്താവിന് കാമുകിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഈ വകുപ്പ് അനുസരിച്ച് യുവതിയെ പ്രതി ചേര്‍ത്ത സംഭവത്തെ തുടര്‍ന്നാണ്് കോടതിയുടെ തീരുമാനം. നെല്ലൂരിലെ ദിശ വനിതാ പൊലീസ് സ്റ്റേഷനാണ് യുവതിക്കെതിരായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പരാതിക്കാരിയായ യുവതിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി മാനവേന്ദ്ര നാഥിന്റെ ഉത്തരവ്.
പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവിനെ ഒന്നാം പ്രതിയും കാമുകിയായ യുവതിയെ രണ്ടാം പ്രതിയാക്കിയുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് കോടതി വ്യക്തമാക്കി. സംഭവത്തിലെ ഒന്നാം പ്രതിക്കെതിരായ അന്വേഷണം ആരംഭിക്കണമെന്നും കോടതി നിര്‍ദേശിച്ചു.