keralaKerala NewsLatest NewsUncategorized

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് തുറക്കും. വൈകീട്ട് 5 മണിക്ക് മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് തിരിതെളിയിക്കും. ചടങ്ങുകളുടെ മുഖ്യകാർമികത്വം തന്ത്രി കണ്ഠർ മഹേഷ് മോഹനർ നിർവഹിക്കും.

ചിങ്ങപ്പുലരിയായ ഞായറാഴ്ച മുതൽ ഓഗസ്റ്റ് 21 വരെ ദിവസേന ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയ ആരാധനകൾ നടക്കും. 17-ന് ഐശ്വര്യസമൃദ്ധിക്കായി ലക്ഷാർച്ചനയും സംഘടിപ്പിക്കും. ഓഗസ്റ്റ് 21-ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

ഓണം പൂജകൾക്കായി സെപ്റ്റംബർ 3-ന് വൈകിട്ട് 5 മണിക്ക് നട വീണ്ടും തുറക്കും. സെപ്റ്റംബർ 4 മുതൽ 7 വരെ അയ്യപ്പ സന്നിധിയിൽ ഓണസദ്യകൾ ഉണ്ടായിരിക്കും. സെപ്റ്റംബർ 7-ന് പൂജകൾക്ക് ശേഷം നട അടയ്ക്കും.

Tag: Sabarimala temple grounds to open tomorrow for Chingamasa pujas

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button