ഓണാഘോഷങ്ങളുടെ മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും; ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിൽ സന്നിധാനത്ത് ഓണസദ്യ

ഓണാഘോഷങ്ങളുടെ മുന്നോടിയായി ശബരിമല നട ഇന്ന് (ബുധനാഴ്ച) വൈകിട്ട് തുറക്കും. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുണ്‍കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
ഉത്രാട ദിനമായ സെപ്റ്റംബർ 4-ന് രാവിലെ 5 മണിക്ക് ദർശനത്തിനായി നട വീണ്ടും തുറക്കും. ഉത്രാടം, തിരുവോണം, അവിട്ടം ദിവസങ്ങളിൽ സന്നിധാനത്ത് ഓണസദ്യ ഒരുക്കിയിരിക്കും. ഉത്രാടത്തിലെ സദ്യ മേൽശാന്തിയുടെ ആഭിമുഖ്യത്തിലും, തിരുവോണത്തിലെ സദ്യ ദേവസ്വം ജീവനക്കാരുടെ ആഭിമുഖ്യത്തിലും, അവിട്ടത്തിലെ സദ്യ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ആഭിമുഖ്യത്തിലും നടത്തും.
ഓണവുമായി ബന്ധപ്പെട്ട പൂജകൾ പൂർത്തിയാക്കിയ ശേഷം സെപ്റ്റംബർ 7 രാത്രി 9 മണിക്ക് നട അടയ്ക്കും.
Tag: Sabarimala temple to open today ahead of Onam celebrations; Onam Sadhya at Sannidhanam on Uthradam, Thiruvonam and Avittam days