ലങ്കന്‍ ടീമില്‍ കോവിഡ്;ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്ക് 18 ന് തുടക്കം
ന്യൂഡല്‍ഹി: ശ്രീലങ്കന്‍ ക്യാംപില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യ-ശ്രീലങ്ക പരമ്പര 18 ലേക്ക് മാറ്റി. ഈ മാസം 13നു തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന പരമ്പരയാണ് 18 ന്ു നടത്തുകയാണെന്ന് ബിസിസിഐ അറിയിച്ചു. ശ്രീലങ്കന്‍ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ലവര്‍, ഡാറ്റാ അനലിസ്റ്റ് ജി.ടി. നിരോഷന്‍ എന്നിവര്‍ വെള്ളിയാഴ്ച കോവിഡ് പോസ്റ്റീവായതിനെത്തുടര്‍ന്നാണു പരമ്പര നീട്ടിവയ്‌ക്കേണ്ടിവന്നത്. 3 ട്വന്റി20 മത്സരങ്ങും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്. ക്യാംപില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ടീമിലെ മറ്റ് അംഗങ്ങളുടെ ക്വാറന്റീന്‍ കാലാവധിയും നീട്ടിയിരിക്കുകയാണ്.
കോവിഡ് സ്ഥിരീകരിച്ചതോടെ പരമ്പര തുടങ്ങുന്ന തീയ്യതി മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും തീയ്യതിയുടെ കാര്യത്തില്‍ ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. 18,20,23 തീയതികളിലായാണ് ഏകദിന മത്സരങ്ങളും ട്വ്വന്റി20 പരമ്പരയിലെ ആദ്യ കളി 25നു നടത്താനാണ് ബിസിസിഐ തീരുമാനം. പ്രേമദാസ സ്റ്റേഡിയമാണു ഇന്ത്യ-ശ്രീലങ്ക പരമ്പര വേദി.
കഴിഞ്ഞ ദിവസമായിരുന്നു ഇംഗ്ലണ്ടിനെതിരായ പരമ്പരക്കു ശേഷം ശ്രീലങ്കന്‍ താരങ്ങള്‍ നാട്ടിലെത്തിയത്. ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക മടങ്ങിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാര്‍ക്കും നാല് സപ്പോര്‍ട്ട് സ്റ്റാഫിനും കഴിഞ്ഞ ദിവസം കോവിഡ് സഥിരീകരിച്ചതിനാല്‍ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍് പുതിയ ടീമിനെ തന്നെ ഇറക്കിയായിരുന്നു ഇംഗ്ലണ്ട് കളിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ലങ്കന്‍ ടീമിലേക്കും കോവിഡ് പടര്‍ന്നത്. ലങ്കന്‍ താരങ്ങള്‍ ഇപ്പോള്‍ ബയോ ബബിളിലാണ്.
ഇന്ത്യ-ശ്രീലങ്ക പരമ്പരയില്‍ ശ്രീലങ്ക കഴിഞ്ഞ ദിവസമാണ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ദസുണ്‍ ഷനാകയാണ് ശ്രീലങ്കന്‍ ടീമിന്റെ നായകന്‍ വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ ശ്രീലങ്കയില്‍ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവരും പുതുമുഖങ്ങളായി ടീമിലുണ്ട്. ഇന്ത്യന്‍ ടീം കൊളംബോയില്‍ പരിശീലനം തുടരുകയാണ്.