CinemaLatest NewsMovieUncategorized
നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ വൺ ;സ്ട്രീമിംഗ് ഏപ്രിൽ 27 മുതൽ
30 ദിവസം തിയേറ്ററിൽ വിജയകരമായി പ്രദർശനം നടന്നതിന്റെ സന്തോഷം പങ്കുവച്ചതിനു പിന്നാലെ നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ വൺ .ഏപ്രിൽ 27നാണു സ്ട്രീമിംഗ് ആരംഭിക്കുന്നത്.മാർച്ച് 26 നായിരുന്നു ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ബോബി – സഞ്ജയ് ആണ്.വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.ഇച്ചായീസ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ് വളരെ മികച്ച വിജയമാണ് ചിത്രം നേടിയത്.