ശബരിമലദര്‍ശനം;ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റ് പ്രവര്‍ത്തനസജ്ജം
തിരുവനന്തപുരം: കര്‍ക്കടകമാസ പൂജകള്‍ക്കായി 16ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റ് പ്രവര്‍ത്തനസജ്ജമായി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഭക്തര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാല്‍ മാത്രമേ പ്രവേശനം അനുവദിക്കു.
ശബരിമല ക്ഷേത്രനട 16 ന് വൈകുന്നേരം അഞ്ചു മണിക്ക് തുറക്കുമെങ്കിലും .17 മുതല്‍ മാത്രമെ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കു. ഒരു ദിവസം 5000 ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടായിരിക്കും. ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഈ സംവിധാനത്തിലുടെ മാത്രമെ ഭക്തര്‍ക്ക് ശബരിമല ദര്‍ശനത്തില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയതോടെ ഭക്തര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പിന്നീടിപ്പോഴാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.
ജൂലൈ 16 ന് തുറക്കുന്ന നട കര്‍ക്കിടക മാസ പൂജകള്‍ പൂര്‍ത്തിയാക്കി ജൂലൈ 21 ന് രാത്രിയോടെ നട അടയ്ക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ദര്‍ശനത്തിനായി ബുക്കിംഗില്‍ അവസരം കിട്ടാത്ത ആര്‍ക്കും തന്നെ ശബരിമലയിലേക്ക് പ്രവേശനമില്ല.