Kerala NewsLatest NewsPoliticsUncategorized
അരുവിക്കരയിൽ ശബരിനാഥിന് പരാജയം; തകർന്നത് 30 വർഷത്തെ യു.ഡി.എഫ് പ്രമാണിത്തം
അരുവിക്കരയിൽ സിറ്റിംഗ് എം.എൽ.എയായ യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്.ശബരിനാഥിന് പരാജയം. ഇടതുമുന്നണിയുടെ ജി.സ്റ്റീഫനാണ് മണ്ഡലത്തിൽ വിജയിച്ചത്. 30 വർഷത്തിന് ശേഷമാണ് അരുവിക്കര യു.ഡി.എഫിൽ നിന്ന് ഇടത് മുന്നണി പിടിച്ചെടുക്കുന്നത്. 4785 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം.
തൃശൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രൻ വിജയിച്ചു. 300 വോട്ടിനാണ് ബാലചന്ദ്രന്റെ വിജയം.യു.ഡി.എഫിന്റെ പത്മ വേണുഗോപാലിനെയും ബി.ജെ.പിയുടെ സുരേഷ് ഗോപിയെയുമാണ് ബാലചന്ദ്രൻ പരാജയപ്പെടുത്തിയത്.
അഴീക്കോട് എൽ.ഡി.എഫിന്റെ കെ.വി.സുമേഷ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം.ഷാജിയെ തോൽപ്പിച്ചു. നിലമ്ബൂരിൽ എൽ.ഡി.എഫിന്റെ പി.വി.അൻവർ 2794 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർഥി അന്തരിച്ച വി.വി.പ്രകാശിനെയാണ് അൻവർ പരാജയപ്പെടുത്തിയത്.