Kerala NewsLatest NewsUncategorized
ഇടവമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; ഭക്തജനങ്ങൾക്ക് പ്രവേശനമില്ല
പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ തുറക്കും. വൈകുന്നേരം 5 മണിയ്ക്കാണ് ക്ഷേത്ര നട തുറക്കുക. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ക് ഡൗൺ കണക്കിലെടുത്ത് ശബരിമലയിലേക്ക് ഭക്തജനങ്ങൾക്ക് ഇക്കുറി പ്രവേശനം ഉണ്ടാവില്ല.
മെയ് 15 ന് ആണ് ഇടവം ഒന്ന്. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ പതിവ് പൂജകൾ മാത്രമെ ഉണ്ടാവുകയുള്ളൂ. മെയ് 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. പ്രതിഷ്ഠാ വാർഷികത്തിനായി മെയ് 22 ന് വൈകുന്നേരം വീണ്ടും ക്ഷേത്ര തിരുനട തുറക്കും. 23 നാണ് പ്രതിഷ്ഠാദിനം. അന്ന് രാത്രി തന്നെ ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.