തുലാമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു

ശബരിമല: തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനടതുറന്നു. 7 മാസത്തെ ഇടവേളയ്ക്കു ശേഷമാണ്.സന്നിധാനത്തേക്ക് ഇന്ന് തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നത്. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി നട തുറന്നു. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. നാളെ തുലാമാസപ്പുലരിയില്‍ ശബരിമല, മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും.
സന്നിധാനത്തേക്ക് 9, മാളികപ്പുറത്തേക്ക് 10 പേരുകളാണ് പട്ടികയിലുള്ളത്. മൂന്നു പേര്‍ ഇരുപട്ടികയിലും ഉണ്ട്. നാളെ ഉഷഃപൂജയ്ക്കു ശേഷം തന്ത്രി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, സ്പെഷല്‍ കമ്മിഷണര്‍, ദേവസ്വം കമ്മിഷണര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പന്തളം കൊട്ടാരത്തിലെ കൗഷിക് കെ.വര്‍മ, ഋഷികേശ് വര്‍മ എന്നിവര്‍ നറുക്കെടുക്കും.
കോവിഡ് കാരണം കര്‍ശന നിയന്ത്രണത്തോടെയാണ് ഭക്തര്‍ക്ക് പ്രവേശനം . കുംഭമാസ പൂജ കഴിഞ്ഞ് ഫെബ്രുവരി 18ന് നട അടച്ച ശേഷം ഇതുവരെ ഭക്തരെ പ്രവേശിപ്പിച്ചിട്ടില്ല. തുലാമാസ പൂജ 21 വരെയുണ്ട്. 250 പേര്‍ക്കാണ് ദിവസവും ദര്‍ശനം . പൊലീസിന്റെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്ത വര്‍ക്കു മാത്രമാണ് സന്നിധാനത്തേക്ക് അനുമതി . 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.അതിനു മുന്‍പുള്ളതാണെങ്കില്‍ നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തണം.