Kerala NewsLatest NewsNews
മരിച്ചതായി റിപ്പോര്‍ട്ട്; വോട്ടു ചെയ്യാനാവാത്തതിനാൽ ചേലക്കരയില്‍ ബൂത്തിന് മുന്നില്‍ കുത്തിയിരുന്ന് വയോധികന്‍
തൃശൂര്‍ ചേലക്കര എസ്എംടി സ്‌കൂളില്‍ 81 ബി ബ്ലോക്കില്‍ വോട്ട് ചെയ്യാനെത്തിയ വയോധികനായ അബ്ദുള്‍ ബുഹാരിക്കു വോട്ട് ചെയ്യാനായില്ല. അബ്ദുള്‍ ബുഹാരി മരിച്ചതായാണ് റിപ്പോര്‍ട്ട് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവിൽ അബ്ദുള്‍ ബുഹാരി ബൂത്തിന് മുന്‍പില്‍ കുത്തിയിരിക്കുന്നതയാണ് വിവരം.
ചേലക്കര പഴയന്നൂര്‍ പൊറ്റയില്‍ മറ്റൊരു വയോധികനും വോട്ട് ചെയ്യാനായില്ല. പനയാംപാടത്ത് മാധവന്‍ ബൂത്തില്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി പ്രിസൈഡിംഗ് ഓഫീസര്‍ അറിയിചതിനെത്തുടർന്നു വോട്ട് ചെയ്യാനായില്ല. പോസ്റ്റല്‍ വോട്ട് അനുവദിക്കുകയോ പോസ്റ്റല്‍ വോട്ട് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ച് ഇദ്ദേഹം പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.