സാഗര്‍ ധങ്കര്‍ കൊലപാതക കേസ്; സുശീല്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി
നാഷണല്‍ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ ധങ്കര്‍ കൊലപാതക കേസിലെ മുഖ്യപ്രതിയും ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവുമായ സുശീല്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. ഏഴ് ദിവസത്തിനകം സ്വയം കീഴടങ്ങണമെന്ന് കോടതിയും നിര്‍ദേശിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി 50,000 രൂപയുടെ ജാമ്യബോണ്ടും സമാനമായ രണ്ട് ആള്‍ജാമ്യവും നല്‍കി സുശീല്‍ കുമാറിന് സ്ഥിരം ജാമ്യം അനുവദിച്ചിരുന്നു. 2023 ജൂലൈയില്‍ കാല്‍മുട്ട് ശസ്ത്രക്രിയക്കായി ഏഴ് ദിവസത്തെ ഇടക്കാല ജാമ്യവും ലഭിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവ് തെറ്റായിരുന്നുവെന്നും, സുശീല്‍ കുമാര്‍ ഇടക്കാല ജാമ്യത്തിനിടെ സാക്ഷികളെ സ്വാധീനിച്ചതായും, കേസിന്റെ പ്രധാന സാക്ഷിയുടെ മൊഴിയും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനെ പിന്തുണയ്ക്കുന്നുവെന്നും പരാതിക്കാരന്റെ അഭിഭാഷക ജോഷിനി തുലി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സാഗര്‍ ധങ്കറിന്റെ പിതാവ് അശോക് ധങ്കര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി അംഗീകരിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
Tag: Sagar Dhankar murder case; Supreme Court cancels Sushil Kumar’s bail