CinemaLatest NewsMovieMusicUncategorized

യഥാർത്ഥ വക്കീൽ ദൃശ്യത്തിലെത്തിയത് ഇങ്ങനെ; ശാന്തി മായാദേവി പറയുന്നു

മോഹൻലാൽ ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധനേടിയിരുന്നു. ചെറിയ വേഷങ്ങളിൽ എത്തിയവർ വരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഒരു ചിത്രമാണ് ദൃശ്യം. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗത്തിന്റെ ചില ഭാഗങ്ങളും ആകാംഷ നിറഞ്ഞതായിരുന്നു. ആദ്യ ഭാഗത്തിൽ നിന്നും വ്യത്യസ്തമായി ചിത്രത്തിൽ പുതുമുഖങ്ങളെ അണിനിരത്തിയിരുന്നു.

ഈ ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്ത ആളാണ് ശാന്തി മായാദേവി. ചുരുങ്ങിയ സമയമെ ക്യാമറക്ക് മുന്നിൽ ശാന്തി നിന്നുവെങ്കിലും, താരത്തിന്റെ കഥാപാത്രം എന്നും ഓർത്തിരിക്കുന്നതായിരുന്നു. മോഹൻലാലിന്റെ വക്കീൽ ആയാണ് ശാന്തി മായാദേവി എത്തുന്നത്. ചിത്രം കണ്ടിറങ്ങിയ ആരും ജോർജ്ജുകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്ത ആ വക്കീലിനെ മറക്കാൻ സാധ്യതയില്ല. മുമ്പും ചിത്രങ്ങളിൽ അഭിനയിച്ചിരുന്നെങ്കിലും ദൃശ്യം 2 വിലെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോൾ ശാന്തി മായാദേവിയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്. ചിത്രത്തിൽ ക്യൂട്ട് ശാന്തിയെയാണ് കാണാൻ കഴിയുന്നത്. ഒറ്റനോട്ടത്തിൽ അമ്മയാണെന്നും ഭാര്യയാണെന്നും പറയില്ല. എന്നാൽ ഇതെല്ലാം ആണെന്ന് പറഞ്ഞ നടിയുടെ വാക്കുകൾ കേട്ടപ്പോൾ ആരാധകരും ഞെട്ടിയിരുന്നു. സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും അഭിഭാഷകയാണ് ശാന്തി മായാദേവി. തിരുവനന്തപുരം സ്വദേശിനിയായ താരം ദൃശ്യം 2 -ൽ അഡ്വ രേണുകയായാണ് എത്തിയത്. ശരിക്കും ഹൈക്കോടതി അഭിഭാഷകയാണ് ശാന്തി .

നടി അഭിനയിച്ച മൂന്ന് സിനിമകളിലും വക്കീൽ വേഷത്തിലാണ് എത്തിയത്. പഠനകാലത്ത് അവതാരകയായി ശ്രദ്ധ നേടിയ ശാന്തി രമേഷ് പിഷാരടി സംവിധാനം നിർവഹിച്ച ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത റാം എന്ന ചിത്രത്തിനുവേണ്ടിയും ശാന്തിയെ സംവിധായകൻ ക്ഷണിച്ചു. അങ്ങനെ ജീത്തു ജോസഫും ശാന്തിയും സുഹൃത്തുക്കളുമായി. അതിനിടെയാണ് ദൃശ്യം 2-ൽ ജോർജ്ജുകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്തതും.

യഥാർത്ഥ ജീവിതത്തിലെ ഒരു വേഷം, രണ്ട് സിനിമകളിൽ സൗത്ത് ഇന്ത്യയിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ ബെസ്റ്റ് അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് തന്നെ വലിയ കാര്യമാണ്. അഭിഭാഷക എന്ന നിലയിൽ അതിലപ്പുറമൊരു സന്തോഷം എനിക്ക് കിട്ടുമെന്ന് തോന്നുന്നില്ല. അഞ്ച് വർഷം ഏഷ്യാനെറ്റ് പ്ലസിൽ അവതാരക ആയിട്ടുണ്ട്. ആ സമയത്താണ് രമേഷ് പിഷാരടിയുമായുള്ള സൗഹൃദം. അതാണ് ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിലേക്ക് എന്നെ എത്തിച്ചത്. ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റിംഗ് നടക്കുമ്പോൾ, അതിലെ നിയമ വശങ്ങളെ പറ്റി ജീത്തു സാർ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു.

എന്റെ അനുഭവം വച്ച് അദ്ദേഹത്തിന് കാര്യങ്ങൾ പറഞ്ഞ് കൊടുത്തു. പിന്നാലെ ഞാനാണ് അഭിനയിക്കുന്നതെങ്കിൽ ഈ സംഭാഷണം എങ്ങനെ പറയും എന്ന് ജിത്തു സാർ ചോദിച്ചു. ഞാനാണെങ്കിൽ ഇങ്ങനെയൊക്കം പറയും എന്ന് തമാശക്ക് പറഞ്ഞു. പിന്നാലെ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണെന്ന് അദ്ദേഹം പറയുകയായിരുന്നു. നല്ല ക്യാരക്ടർ, എനിക്ക് ആ കഥാപാത്രം ചെയ്യാനാകും എന്ന ബോധ്യം ഉണ്ടേങ്കിൽ തീർച്ചയായും ഇനിയും സിനിമകൾ ചെയ്യുമെന്നും താരം പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button