CovidKerala NewsLatest News
കോവിഡ്, പാലക്കാട് സര്‍ക്കാര്‍ ആശുപത്രികളില്‍ കർശന നിയന്ത്രണം.

പാലക്കാട് ജില്ലയിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കർശനനിയന്ത്രണം. ഇവിടെ സന്ദര്‍ശകര്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു രോഗിക്കൊപ്പം ആശുപത്രിയില്‍ ഒരു സഹായിയെ മാത്രമാണ് അനുവദിക്കുക രോഗി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് മുതല്‍ ഡിസ്ചാര്‍ജ് ചെയ്യുന്നത് വരെ സഹായിയെ മാറ്റാന്‍ അനുവദിക്കില്ല സഹായി വീടുകളില്‍ പോയി വരുന്നതിനും കടുത്ത നിയന്ത്രണമുണ്ട്. രോഗബാധിതര്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, താലൂക്ക് ആശുപത്രിയിലോ വേണം ആദ്യം ചികിത്സ തേടേണ്ടത്. അവിടെ നിന്ന് ശുപാര്‍ശയുണ്ടെങ്കില്‍ മാത്രമേ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ പാടുകയുള്ളൂ. ചികിത്സ അനിവാര്യമാകുന്ന ഘട്ടത്തില്‍ മാത്രം ആശുപത്രിയിലെത്താനാണ് നിര്‍ദേശം.