CrimeDeathEditor's ChoiceKerala NewsLatest NewsLaw,News

സാജൻ്റെ ആത്മഹത്യ: പോലിസിന് തിരിച്ചടി അന്വേഷണ റിപ്പോർട്ട് തിരിച്ചയച്ചു

ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് തിരിച്ചയച്ചു.
നടപടി ക്രമങ്ങൾ പാലിക്കാതെയാണ് റിപ്പോർട്ട് നൽകിയതെന്ന് ചുണ്ടികാണിച്ചാണ് തിരിച്ചയച്ചത്. തളിപ്പറമ്പ് ആർഡിഒയുടെ ചാർജ്ജുള്ള അസി. കലക്ടർ ആർ ശ്രീലക്ഷ്മിയാണ് റിപ്പോർട്ട് തിരിച്ചയച്ചത്. ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ മരണവുമായി ബന്ധപ്പെട്ട് വളപട്ടണം പൊലീസ് തിങ്കളാഴ്ച അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംഭവത്തിൽ ആരെയും കുറ്റക്കാരായി കണ്ടെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാനുള്ള റഫർ റിപ്പോർട്ടാണ് വളപട്ടണം സിഐ ആർഡിഒ കോടതിക്ക് സമർപ്പിച്ചത്. എന്നാൽ, നടപടി ക്രമങ്ങൾ പാലിക്കാതെയാണ് റിപ്പോർട്ട് നൽകിയതെന്ന് കാണിച്ചാണ് ആർഡിഒയുടെ ചുമതലയുള്ള അസി. കലക്ടർ ആർ ശ്രീലക്ഷ്മി റിപ്പോർട്ട് തിരിച്ചയച്ചത്. ഡിവൈഎസ്പിയുടെ ഒപ്പ് ഇല്ലാതെയാണ് റിപ്പാർട്ട് കവറിൽ നൽകിയത്. ഈ അപാകത തിരുത്താനും ആർഡിഒ നിർദ്ദേശിച്ചു.

2019 ജൂൺ 18 നാണ് സാജൻ പാറയിലിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. ഈ സംഭവത്തിൽ വളപട്ടണം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഈ വിഷയത്തിൽ ആന്തൂർ നഗരസഭക്കെതിരെ ഉൾപ്പെടെ ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ ആരെയും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതോടെ ആന്തൂർ നഗരസഭക്ക് ഏറെ ആശ്വാസകരമാവുന്ന റിപ്പോർട്ട് കൂടിയാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button