CinemaKerala NewsLatest News
അമ്മ ഉദ്ഘാടന ചടങ്ങില്‍ നടിമാര്‍ക്ക് ഇരിപ്പിടം ഇല്ല, ചൂരലിന് തല്ലി ഓടിക്കണ’മെന്നു സൈജു ശ്രീധരന്

കൊച്ചി: താര സംഘടന അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില്‍ അമ്മ എക്സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്ക്കുന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
‘ഇവനെയൊക്കെ ചൂരലിന് തല്ലി ഓടിക്കണം’ എന്നാണ് എഡിറ്റര്‍ സൈജു ശ്രീധരന് ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്. ഇതേ ഫോട്ടോ പങ്കുവെച്ച് ‘വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍.’ എന്നു സംവിധായകന് ആഷിഖ് അബുവിന്റെ സ്ഥിരം എഡിറ്റര്‍മാരില്‍ ഒരാളായ സൈജു ശ്രീധരന് കുറിച്ചു.
മമ്മൂട്ടി, മോഹന്‍ലാല്‍, ജഗദീഷ്, മുകേഷ്, ഗണേഷ് കുമാര്‍, ഇടവേള ബാബു, സിദ്ധീഖ് എന്നിവരാണ് ഉദ്ഘാടന വേദിയിലുണ്ടായിരുന്നത്. പപ്പായ മീഡിയ സംരംഭകരില്‍ ഒരാളാണ് സൈജു ശ്രീധരന്.