Latest NewsNational

രാമക്ഷേ​​ത്രത്തെ കുറിച്ച്‌​ അഴിമതി​ ആരോപണം ഉന്നയിക്കുന്നവര്‍ക്ക്​ സംഭാവന തിരികെ നല്‍കുമെന്ന്​ സാക്ഷി മഹാരാജ്​

ന്യൂഡല്‍ഹി: രാമക്ഷേത്രത്തെ കുറിച്ച്‌​ അഴിമതി ആരോപണം ഉന്നയിക്കുന്നവര്‍ക്ക്​ അവര്‍ നല്‍കിയ സംഭാവന തിരികെ നല്‍കുമെന്ന്​ ബി.ജെ.പി എം.പി സാക്ഷി മഹാരാജ്​. ​രേഖകളുമായെത്തി അവര്‍ക്ക്​ സംഭാവന തിരികെ വാങ്ങാമെന്ന്​ അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിനെതിരെ രംഗത്തെത്തിയവരാണ്​ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും സാക്ഷി മഹാരാജ്​ പറഞ്ഞു.

ബാബറി മസ്​ജിദിന്​ സമീപം പക്ഷിയെ പോലും പറക്കാന്‍ അനുവദിക്കില്ലെന്ന്​ പറഞ്ഞവരാണ്​ ഇപ്പോള്‍ പ്രസ്​താവനയുമായി രംഗത്തെത്തുന്നത്​​. ഇത്തരക്കാര്‍ക്കുള്ള മറുപടിയായിരുന്നു രാമക്ഷേത്ര നിര്‍മാണം. രാമജന്മഭൂമി തീര്‍ത്ത ക്ഷേത്ര ട്രസ്​റ്റി​െന്‍റ ജനറല്‍ സെക്രട്ടറി ചംപത്​ റായി ജീവിതം രാമന്​ വേണ്ടി മാറ്റിവെച്ച വ്യക്​തിയാണെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രത്തെ കുറിച്ച ആരോപണം ഉന്നയിച്ച എ.എ.പി എം.എല്‍.എ സഞ്​ജയ്​ സിങ്ങിനും എസ്​.പി നേതാവ്​ അഖിലേഷ്​ യാദവിനും അവര്‍ ക്ഷേത്രത്തിനായി പണം നല്‍കിയിട്ടുണ്ടെങ്കില്‍ അത്​ തിരികെ കൊടുക്കാന്‍ തയാറാണെന്ന്​ സാക്ഷി മഹാരാജ്​ കൂട്ടിച്ചേര്‍ത്തു. നേരത്തെ രാമക്ഷേത്ര ​ട്രസ്​റ്റി​െന്‍റ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഗുരുതരമായ​ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button