യുവതിയെ അറബിക്ക് വിറ്റു; മനുഷ്യക്കടത്തിന് കേസെടുത്ത് പോലീസ്.
വൈപ്പിന്‍: ജോലി വാഗ്ദാനം ചെയ്തു കബളിപ്പിച്ച ഏജന്റുമാര്‍ക്കെതിരെ ഞാറക്കല്‍ പൊലീസ് മനുഷ്യക്കടത്തിന് കേസെടുത്തു. ഏജന്റുമാരായ ചാവക്കാട് സ്വദേശി സലിം, സക്കീര്‍ എന്നിവര്‍ക്കെതിരയാണ് പോലീസ് കേസെടുത്തത്. 45 കാരിയായ യുവതിയുടെ പരാതിയിലാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഗള്‍ഫില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത് യുവതിയെ പ്രതികള്‍ അറബിക്ക് ഒരു ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ തന്നെയാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ യുവതിയുടെ പരാതി ഇങ്ങനെ ഗള്‍ഫില്‍ ജോലി ശെരിയാക്കി തരുന്ന ഏജന്റുമാരായ ചാവക്കാട് സ്വദേശി സലീമും സക്കീറും 23000 രൂപ ശബളത്തിലുള്ള ജോലി എന്നിക്ക് ശെരിയാക്കി തന്നു.
അവരെ വിശ്വസിച്ച് ഞാന്‍ ഖത്തിറില്‍ അറബിയുടെ വീട്ടില്‍ വീട്ടു ജോലിക്ക് പോയത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 4 നാണ്. അവിടെ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ അറബി എന്നെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അവിടെ ഉള്ള ഒരു സ്ത്രീയില്‍ നിന്നുമാണ് എന്നെ അറബിക്ക് വിറ്റ കാര്യം ഞാനറിയുന്നത്. പിന്നീട് രക്ഷപെടാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്റെ നിസ്സഹയാവസ്ത അറിഞ്ഞ അവിടുത്തെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തില്‍ ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ നാട്ടിലേക്കെത്തുകയായിരുന്നു.
പ്രതികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. മനുഷ്യക്കടത്തില്‍ കേസെടുത്ത ഏജന്റുമാരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.